<br />kerala blasters-pune city match ends in a draw <br />ഐഎസ്എല്ലില്‍ പുതുകോച്ചിനു കീഴില്‍ പുതുവര്‍ഷത്തിലെ ആദ്യ മല്‍സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയുമായി മഞ്ഞപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം സമനിലയാണിത്. എട്ടു കളികളില്‍ ഒന്നില്‍ മാത്രമാണ് മഞ്ഞപ്പടയ്ക്കു വിജയിക്കാനായത്. ഒന്നാംപകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് 0-1ന് പിന്നിലായിരുന്നു. സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയാണ് 33ാം മിനിറ്റില്‍ പൂനെയ്ക്കായി ഗോള്‍ നേടിയത്. മലയാഴി താരം ആഷിഖ് കുരുണിയന്റെ പാസില്‍ നിന്നായിരുന്നു സ്റ്റേഡിയത്തെ നിശബ്ധമാക്കിയ പൂനെയുടെ ഗോള്‍. 73ാം മിനിറ്റില്‍ ഡച്ച് യുവതാരം മാര്‍ക്ക് സിഫ്‌നിയോസാണ് മഞ്ഞപ്പടയുടെ മാനം കാത്ത ഗോള്‍ നേടിയത്.കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കു ഭേദമായതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവും മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയും മഞ്ഞപ്പടയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. പൂനെയുടെ ആധിപത്യമാണ് ഒന്നാംപകുതിയില്‍ കണ്ടത്. കിസിത്തോയുടെ പാസില്‍ നിന്നും പെക്യൂസന്‍ നല്‍കിയ പാസ് സിഫ്‌നിയോസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്നും വിജയഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ചില മികച്ച അവസരങ്ങള്‍ വീണു കിട്ടിയെങ്കിലും മുതലെടുക്കാന്‍ സാധിച്ചില്ല. <br />